Friday, June 14, 2019

കൊഴിഞ്ഞു വീണ പൂക്കൾ

കാലത്തിന്റെ ഇരുളറകളിൽ
കൊഴിഞ്ഞുവീണ പൂക്കളിലെല്ലാം
ആരുടെയൊക്കെയോ
കണ്ണുനീരിൻ നനവുണ്ടായിരുന്നു,
ചവിട്ടിയരക്കപെട്ട
ജന്മങ്ങളുടെ വിലാപമുണ്ടായിരുന്നു.
ആരോ നെയ്തെടുത്ത സ്വപ്‌നങ്ങൾ തൻ
വർണങ്ങൾ ചാലിച്ചവയായിരുന്നു..